എത്രയും ബഹുമാനപെട്ട ഇന്‍സ്പെക്ടര്‍ ബെഞ്ചമിന്‍ സര്‍ അറിയാന്‍
സാറിന്റെ പേര്‍ ബെഞ്ചമിന്‍ ആനൊഇ എന്ന് എനിക്ക് അറിയില്ല. പക്ഷെ ഒരു പോലീസെ ഇന്‍സ്പെക്ടര്‍ക്കു അത് പോലെ എന്തെങ്കിലും ഗാംഭീര്യം ഉള്ള പേര്‍ ആയിരിക്കും എന്ന് എനിക്ക് ഊഹിക്കാം. അല്ലാതെ ആരും ഒരു ഇന്‍സ്പെക്ടര്‍ക്കു 'ഷിജു മോന്‍ ' എന്ന് പേര്‍ ഇടില്ലെല്ലോ. സര്‍ ഇത് വായിക്കുമ്പോള്‍ ചിന്തിക്കും അതിനു എനിക്ക് പേരിട്ട സമയത്ത് ഞാന്‍ ഇന്‍സ്പെക്ടര്‍ ആകും എന്നൊന്നും ആരും കരുത്യ്കനില്ലെല്ലോ എന്ന്. ശെരിയാണ് . പക്ഷെ ഓരോ കുഞ്ഞും ജനിച്ചു വീണു കഴിയുമ്പോള്‍ ഇവന്‍ ഭാവിയില്‍ ഇന്‍സ്പെക്ടര്‍ ആകും , കളക്ടര്‍ ആകും എന്നൊക്കെ മുന്‍കൂട്ടി കണ്ടു തന്നെ ആയിരിക്കും അച്ഛനും അമ്മയും പേര്‍ഇടുന്നത് . എന്നാല്‍ എന്റെ കാര്യത്തില്‍ അതുണ്ടായില്ല. 3 കിലോയിലധികം തൂക്കം വന്ന തങ്ങളുടെ മകനെ നോക്കെ എന്റെ അച്ഛനും അമ്മയും വിളിച്ചു ' ഷിജു മോനെ' എന്ന് . ഷാജിയുടെയും ജലജയുടെം മകന്‍ ഷിജു മോന്‍. എത്ര അര്‍ത്ഥ സമ്പുഷ്ടമായ പേര്‍ , അല്ലെ ? എന്നാല്‍ പലര്‍ക്കും ആ പേരിന്റെ മഹത്വം പിടി കിട്ടിയില്ല. കോളേജില്‍ വെച്ച് കോളേജ് ബൌടി ആയിരുന്ന പെണ്ണ് അരടിക്ക് മേല്‍ പൊക്കവും അതിനോതവന്നവും ഉള്ള എന്റെ പേര്‍ കേട്ടപ്പോള്‍ നോക്കി ചിരിച്ചത് ഓര്‍മയുണ്ട് , പിന്നീട് കോളേജ് വിദ്യാഭ്യാസം മുടക്കി ഞാന്‍ പോയപ്പോള്‍ പോലും ആ ചിരി അവളുടെ മുഖത്ത് ഉണ്ടായിരിന്നു.
ഞാന്‍ വിഷയത്തിലേക്ക് കടക്കട്ടെ. റെയില്‍വേ പലതിനു സമീപ്പം ഒരു അജ്ഞാതന്റെ മൃതദേഹം കാനപെട്ടാല്‍ , അയാളുടെ സഞ്ചിയില്‍ നിന്ന് ഇത് പോലെ ഒരു കുറിപ്പ് കണ്ടെടുതല്‍ പോലീസെ എന്താകും ചിന്തിക്കുക ? ഇത് ഒരു ആത്മഹത്യാ ആണ് എന്നല്ലേ ? എന്നാല്‍ എന്റെ മരണം ഒരു അതമഹത്യ ആകില്ല. അത് ഒരു കൊലപാതകം ആയിരിക്കും. ഒട്ടേറെ ദുരൂഹതകള്‍ ഉള്ള ഒരു കൊലപാതകം. കേരളത്തിന്റെ രാഷ്ട്രീയ ഭാവിയില്‍ ഈരേ പ്രാധാന്യം ഉള്ളതും ഇന്ത്യയുടെ രാജ്യസുരക്ഷയെ തന്നെ ബാധിക്കുകയും ചെയുന്ന ഒരു പാട് രഹസ്യങ്ങള്‍ അറിയാവുന്ന ഒരു വ്യക്തി ആണ് ഞാന്‍ . ആ രഹസ്യങ്ങള്‍ എന്തൊക്കെ എന്നറിയാന്‍ സാരിനിപ്പോള്‍ താത്പര്യം കാണും. പക്ഷെ സോറി സര്‍ . ഒരു ഐ പഇ എസ എങ്കിലും ഇല്ലാത്ത ഒരു ഉദ്യോഗസ്ഥനോട് എന്നിക്കത് പറയാന്‍ കഴിയില്ല. സദയം ക്ഷമിക്കൂ.
എന്റെ മരണം മെഡിക്കല്‍ കോളേജിലെ ചീഫ് സര്‍ജെന്‍ സ്ഥിതീകരിച്ചു കഴിഞ്ഞാല്‍ സര്‍ അന്വേഷണം തുടങ്ങണം. അപരധിയോ നിരപരധിയോ എന്ന് ചിന്തിക്കാതെ സംശയം തോനുന്ന എല്ലാ പേരെയും അറസ്റ്റ് ചെയ്യണം, ചോദ്യം ചെയ്യണം, വേണ്ടി വന്നാല്‍ അല്പം ഭേദ്യവും ആകാം. ഈ കാലയളവില്‍ മാധ്യമങ്ങള്‍ എന്റെ മരണത്തിനു പിന്നിലുള്ള കറുത്ത ശക്തികളെ അന്വേഷിക്കട്ടെ. 'ഷിജു മോന്റെ മരണം - പിന്നിലുള്ള വമ്പന്മാര്‍ ആരൊക്കെ ' , 'ഷിജു മോന്റെ രക്ത സാക്ഷിത്വം നാട് കേഴുന്നു' ഇതൊക്കെ ആയിരിക്കണം ഈ കാലയളവിലെ പത്രങ്ങളുടെ തലകെട്ടുകള്‍. എന്റെ മരണത്തിനു പിന്നില്‍ മോസ്സാദ് ആണെന്ന് മാധ്യമവും, CIAആണെന്ന് ദേശാഭിമാനിയും , ഒസാമ ബിന്‍ ലടെന്‍ ആണെന്ന് ജന്മഭൂമിയും എഴുതികൊട്ടെ. സര്‍ അന്വേഷിച്ചു ഇതില്‍ ഇതാണ് സത്യം എന്ന് കണ്ടുപിടിക്കണം. സാറിന് അതിനു കഴിയും, മുഖസ്തുതി അല്ല, സാറിനെ അത് കഴിയു. ഇനി അഥവാ സാറിന് അത് കഴിഞ്ഞില്ലെങ്കില്‍ അന്വേഷണം സിബിഐ ക്ക് കൈമാറാം. എനിക്കതില്‍ വിരോധമില്ല.
ഇത്രയ്ക്കു ഇമ്പോര്ടന്റ്റ് ആയ ഒരു വ്യക്തി ആയിട്ടും എന്നെ പട്ടി എന്താ ഇതുവരെ പത്രത്തില്‍ വരാത്തത് എന്നാകും സര്‍ ഇപ്പോള്‍ ചിന്തിക്കുന്നത് . പറയാം. കുഞ്ഞുനാള്‍ മുതലേ അധികം പ്രസസ്തന്‍ ആകുന്നതു എനിക്ക് ഇഷ്ടം അല്ലയിരിന്നു . നാലാള്‍ കൂടുന്നിടത്ത് നിന്ന് ഒളിച്ചോടാന്‍ എന്നും ഞാന്‍ ശ്രദ്ധിച്ചിരിന്നു . അപകര്‍ഷത ബോധം ആണ് എന്റെ പ്രശ്നം എന്ന് എന്റെ അച്ഛനും അമ്മയും കരുതി . അതില്‍ പക്ഷെ അവരെ തെറ്റ് പറയാന്‍ പറ്റില്ല. വിദ്യാഭ്യാസത്തിലും സ്പോര്‍ത്സിലും മറ്റു കല കായിക മത്സരങ്ങിലും എല്ലാം സ്ഥിരമായി അവസാനം എത്താനുള്ള എന്റെ കഴിവിനെ കുറിച്ച് എന്റെ വീട്ടുകാര്‍ക്ക് പോലും അത്ഭുദം ആയിരിന്നു . ക്രിക്കറ്റ്/ഫുട്ബോള്‍ എന്നിവയില്‍ മാത്രം അല്ല , ഈനിയും പാമ്പും കളിയില്‍ പോലും സ്ഥിരമായി തോല്‍ക്കാന്‍ എനിക്കുള്ള കഴിവ് ഞങ്ങളുടെ കലോനിയില്‍ ഒറ്റ കുട്ടിക്കും ഇല്ലായിരിന്നു . അവര്‍ ഒക്കെ പഠിച്ചു വലുതായി ഡോക്ടറും എങ്ങിനീരും ആകുന്നതു എന്റെ അമ്മ അസൂയയോടെ നോക്കി കണ്ടിരിന്നു . അസൂയക്കും കഷണ്ട്യ്ക്കും മരുനില്ല എന്നരിയംയിരിനിട്ടും അമ്മ അസൂയപെട്ടു , നാലാളോട് പറയാന്‍ പറ്റുന്ന വണ്ണം എങ്കിലും ഞാന്‍ എങ്ങും ഏതാതതില്‍ . ഒടുക്കം ഒരു റ്റെക്ഷ്ടിലെ കമ്പനിയുടെ സലെസ് എക്സിക്യൂട്ടീവ് ആയി എനിക്ക് ജോളി കിട്ടിയപ്പോള്‍ ആണ് അമ്മക്ക് കുറച്ചെങ്കിലും ആശ്വാസം ആയതു. എന്തൊക്കെ ആയാലും തന്റെ മോനും ഒരു എക്സിക്യൂട്ടീവ് ആയെല്ലോ എന്ന് അമ്മ ആശ്വസിച്ചു . എന്നാല്‍ വീടുകള്‍ കയറി ഷര്‍ട്ടും പാന്റും ജെട്ടിയും വില്കുന്ന ജോലിയില്‍ എനിക്ക് ശോഭിക്കാന്‍ കഴിഞ്ഞില്ല . താമസിയാതെ ആ ജോലിയും നഷ്ടപ്പെട്ട് .
പക്ഷെ എനിക്കുരപ്പുണ്ടയിരിന്നു , എന്റെ കഴിവുകള്‍ ലോകം തിരിച്ചറിയുന്ന ഒരു നാള്‍ വരും എന്ന് . ആ നാള്‍ ഇന്നാണ് . സര്‍ എന്നെ അതിനു സഹായിക്കണം. നാളെ എന്റെ പടം പത്രത്തില്‍ വരണം ഈ രാജ്യത്തിന് ഞാന്‍ രഹസ്യമായി ചെയ്ത സംഭാവനകളെ കുറിച്ചും ലോകം അറിയണം. ഇത് കണ്ടിട്ട് , ഞാന്‍ ഇത്രയ്ക്കു പ്രധാന പെട്ട ഒരു വ്യക്തി ആയിരിന്നു എന്ന് എന്റെ ബന്ധുക്കളും മിത്രങ്ങളും അറിയണം. അമ്മയുടെ അസൂയ ശമിക്കണം.
ഇത്രയും പറഞ്ഞു കൊണ്ട് ഞാന്‍ എന്റെ ആത്മഹത്യാ കുറിപ്പ് അല്ല , മരണമൊഴി സമാപിക്കുന്നു
എന്ന്
ജീവിതത്തില്‍ എന്തെല്ലാമോ ആകാന്‍ ആഗ്രഹിച്ചു ഒന്നും ആകാന്‍ കഴിയാതെ പോയ
ഷിജു മോന്‍
Tuesday, April 5, 2011
Subscribe to:
Comments (Atom)