Tuesday, April 5, 2011

ഒരു മരണമൊഴി

എത്രയും ബഹുമാനപെട്ട ഇന്‍സ്പെക്ടര്‍ ബെഞ്ചമിന്‍ സര്‍ അറിയാന്‍

സാറിന്റെ പേര്‍ ബെഞ്ചമിന്‍ ആനൊഇ എന്ന് എനിക്ക് അറിയില്ല. പക്ഷെ ഒരു പോലീസെ ഇന്‍സ്പെക്ടര്‍ക്കു അത് പോലെ എന്തെങ്കിലും ഗാംഭീര്യം ഉള്ള പേര്‍ ആയിരിക്കും എന്ന് എനിക്ക് ഊഹിക്കാം. അല്ലാതെ ആരും ഒരു ഇന്‍സ്പെക്ടര്‍ക്കു 'ഷിജു മോന്‍ ' എന്ന് പേര്‍ ഇടില്ലെല്ലോ. സര്‍ ഇത് വായിക്കുമ്പോള്‍ ചിന്തിക്കും അതിനു എനിക്ക് പേരിട്ട സമയത്ത് ഞാന്‍ ഇന്‍സ്പെക്ടര്‍ ആകും എന്നൊന്നും ആരും കരുത്യ്കനില്ലെല്ലോ എന്ന്. ശെരിയാണ്‌ . പക്ഷെ ഓരോ കുഞ്ഞും ജനിച്ചു വീണു കഴിയുമ്പോള്‍ ഇവന്‍ ഭാവിയില്‍ ഇന്‍സ്പെക്ടര്‍ ആകും , കളക്ടര്‍ ആകും എന്നൊക്കെ മുന്‍കൂട്ടി കണ്ടു തന്നെ ആയിരിക്കും അച്ഛനും അമ്മയും പേര്‍ഇടുന്നത് . എന്നാല്‍ എന്റെ കാര്യത്തില്‍ അതുണ്ടായില്ല. 3 കിലോയിലധികം തൂക്കം വന്ന തങ്ങളുടെ മകനെ നോക്കെ എന്റെ അച്ഛനും അമ്മയും വിളിച്ചു ' ഷിജു മോനെ' എന്ന് . ഷാജിയുടെയും ജലജയുടെം മകന്‍ ഷിജു മോന്‍. എത്ര അര്‍ത്ഥ സമ്പുഷ്ടമായ പേര്‍ , അല്ലെ ? എന്നാല്‍ പലര്‍ക്കും ആ പേരിന്റെ മഹത്വം പിടി കിട്ടിയില്ല. കോളേജില്‍ വെച്ച് കോളേജ് ബൌടി ആയിരുന്ന പെണ്ണ് അരടിക്ക് മേല്‍ പൊക്കവും അതിനോതവന്നവും ഉള്ള എന്റെ പേര്‍ കേട്ടപ്പോള്‍ നോക്കി ചിരിച്ചത് ഓര്‍മയുണ്ട് , പിന്നീട് കോളേജ് വിദ്യാഭ്യാസം മുടക്കി ഞാന്‍ പോയപ്പോള്‍ പോലും ആ ചിരി അവളുടെ മുഖത്ത് ഉണ്ടായിരിന്നു.


ഞാന്‍ വിഷയത്തിലേക്ക് കടക്കട്ടെ. റെയില്‍വേ പലതിനു സമീപ്പം ഒരു അജ്ഞാതന്റെ മൃതദേഹം കാനപെട്ടാല്‍ , അയാളുടെ സഞ്ചിയില്‍ നിന്ന് ഇത് പോലെ ഒരു കുറിപ്പ് കണ്ടെടുതല്‍ പോലീസെ എന്താകും ചിന്തിക്കുക ? ഇത് ഒരു ആത്മഹത്യാ ആണ് എന്നല്ലേ ? എന്നാല്‍ എന്റെ മരണം ഒരു അതമഹത്യ ആകില്ല. അത് ഒരു കൊലപാതകം ആയിരിക്കും. ഒട്ടേറെ ദുരൂഹതകള്‍ ഉള്ള ഒരു കൊലപാതകം. കേരളത്തിന്റെ രാഷ്ട്രീയ ഭാവിയില്‍ ഈരേ പ്രാധാന്യം ഉള്ളതും ഇന്ത്യയുടെ രാജ്യസുരക്ഷയെ തന്നെ ബാധിക്കുകയും ചെയുന്ന ഒരു പാട് രഹസ്യങ്ങള്‍ അറിയാവുന്ന ഒരു വ്യക്തി ആണ് ഞാന്‍ . ആ രഹസ്യങ്ങള്‍ എന്തൊക്കെ എന്നറിയാന്‍ സാരിനിപ്പോള്‍ താത്പര്യം കാണും. പക്ഷെ സോറി സര്‍ . ഒരു ഐ പഇ എസ എങ്കിലും ഇല്ലാത്ത ഒരു ഉദ്യോഗസ്ഥനോട് എന്നിക്കത് പറയാന്‍ കഴിയില്ല. സദയം ക്ഷമിക്കൂ.


എന്റെ മരണം മെഡിക്കല്‍ കോളേജിലെ ചീഫ് സര്‍ജെന്‍ സ്ഥിതീകരിച്ചു കഴിഞ്ഞാല്‍ സര്‍ അന്വേഷണം തുടങ്ങണം. അപരധിയോ നിരപരധിയോ എന്ന് ചിന്തിക്കാതെ സംശയം തോനുന്ന എല്ലാ പേരെയും അറസ്റ്റ് ചെയ്യണം, ചോദ്യം ചെയ്യണം, വേണ്ടി വന്നാല്‍ അല്പം ഭേദ്യവും ആകാം. ഈ കാലയളവില്‍ മാധ്യമങ്ങള്‍ എന്റെ മരണത്തിനു പിന്നിലുള്ള കറുത്ത ശക്തികളെ അന്വേഷിക്കട്ടെ. 'ഷിജു മോന്റെ മരണം - പിന്നിലുള്ള വമ്പന്മാര്‍ ആരൊക്കെ ' , 'ഷിജു മോന്റെ രക്ത സാക്ഷിത്വം നാട് കേഴുന്നു' ഇതൊക്കെ ആയിരിക്കണം ഈ കാലയളവിലെ പത്രങ്ങളുടെ തലകെട്ടുകള്‍. എന്റെ മരണത്തിനു പിന്നില്‍ മോസ്സാദ് ആണെന്ന് മാധ്യമവും, CIAആണെന്ന് ദേശാഭിമാനിയും , ഒസാമ ബിന്‍ ലടെന്‍ ആണെന്ന് ജന്മഭൂമിയും എഴുതികൊട്ടെ. സര്‍ അന്വേഷിച്ചു ഇതില്‍ ഇതാണ് സത്യം എന്ന് കണ്ടുപിടിക്കണം. സാറിന് അതിനു കഴിയും, മുഖസ്തുതി അല്ല, സാറിനെ അത് കഴിയു. ഇനി അഥവാ സാറിന് അത് കഴിഞ്ഞില്ലെങ്കില്‍ അന്വേഷണം സിബിഐ ക്ക് കൈമാറാം. എനിക്കതില്‍ വിരോധമില്ല.


ഇത്രയ്ക്കു ഇമ്പോര്ടന്റ്റ്‌ ആയ ഒരു വ്യക്തി ആയിട്ടും എന്നെ പട്ടി എന്താ ഇതുവരെ പത്രത്തില്‍ വരാത്തത് എന്നാകും സര്‍ ഇപ്പോള്‍ ചിന്തിക്കുന്നത് . പറയാം. കുഞ്ഞുനാള്‍ മുതലേ അധികം പ്രസസ്തന്‍ ആകുന്നതു എനിക്ക് ഇഷ്ടം അല്ലയിരിന്നു . നാലാള്‍ കൂടുന്നിടത്ത് നിന്ന് ഒളിച്ചോടാന്‍ എന്നും ഞാന്‍ ശ്രദ്ധിച്ചിരിന്നു . അപകര്‍ഷത ബോധം ആണ് എന്റെ പ്രശ്നം എന്ന് എന്റെ അച്ഛനും അമ്മയും കരുതി . അതില്‍ പക്ഷെ അവരെ തെറ്റ് പറയാന്‍ പറ്റില്ല. വിദ്യാഭ്യാസത്തിലും സ്പോര്‍ത്സിലും മറ്റു കല കായിക മത്സരങ്ങിലും എല്ലാം സ്ഥിരമായി അവസാനം എത്താനുള്ള എന്റെ കഴിവിനെ കുറിച്ച് എന്റെ വീട്ടുകാര്‍ക്ക് പോലും അത്ഭുദം ആയിരിന്നു . ക്രിക്കറ്റ്‌/ഫുട്ബോള്‍ എന്നിവയില്‍ മാത്രം അല്ല , ഈനിയും പാമ്പും കളിയില്‍ പോലും സ്ഥിരമായി തോല്‍ക്കാന്‍ എനിക്കുള്ള കഴിവ് ഞങ്ങളുടെ കലോനിയില്‍ ഒറ്റ കുട്ടിക്കും ഇല്ലായിരിന്നു . അവര്‍ ഒക്കെ പഠിച്ചു വലുതായി ഡോക്ടറും എങ്ങിനീരും ആകുന്നതു എന്റെ അമ്മ അസൂയയോടെ നോക്കി കണ്ടിരിന്നു . അസൂയക്കും കഷണ്ട്യ്ക്കും മരുനില്ല എന്നരിയംയിരിനിട്ടും അമ്മ അസൂയപെട്ടു , നാലാളോട് പറയാന്‍ പറ്റുന്ന വണ്ണം എങ്കിലും ഞാന്‍ എങ്ങും ഏതാതതില്‍ . ഒടുക്കം ഒരു റ്റെക്ഷ്ടിലെ കമ്പനിയുടെ സലെസ്‌ എക്സിക്യൂട്ടീവ് ആയി എനിക്ക് ജോളി കിട്ടിയപ്പോള്‍ ആണ് അമ്മക്ക് കുറച്ചെങ്കിലും ആശ്വാസം ആയതു. എന്തൊക്കെ ആയാലും തന്റെ മോനും ഒരു എക്സിക്യൂട്ടീവ് ആയെല്ലോ എന്ന് അമ്മ ആശ്വസിച്ചു . എന്നാല്‍ വീടുകള്‍ കയറി ഷര്‍ട്ടും പാന്റും ജെട്ടിയും വില്കുന്ന ജോലിയില്‍ എനിക്ക് ശോഭിക്കാന്‍ കഴിഞ്ഞില്ല . താമസിയാതെ ആ ജോലിയും നഷ്ടപ്പെട്ട് .


പക്ഷെ എനിക്കുരപ്പുണ്ടയിരിന്നു , എന്റെ കഴിവുകള്‍ ലോകം തിരിച്ചറിയുന്ന ഒരു നാള്‍ വരും എന്ന് . ആ നാള്‍ ഇന്നാണ് . സര്‍ എന്നെ അതിനു സഹായിക്കണം. നാളെ എന്റെ പടം പത്രത്തില്‍ വരണം ഈ രാജ്യത്തിന്‌ ഞാന്‍ രഹസ്യമായി ചെയ്ത സംഭാവനകളെ കുറിച്ചും ലോകം അറിയണം. ഇത് കണ്ടിട്ട് , ഞാന്‍ ഇത്രയ്ക്കു പ്രധാന പെട്ട ഒരു വ്യക്തി ആയിരിന്നു എന്ന് എന്റെ ബന്ധുക്കളും മിത്രങ്ങളും അറിയണം. അമ്മയുടെ അസൂയ ശമിക്കണം.


ഇത്രയും പറഞ്ഞു കൊണ്ട് ഞാന്‍ എന്റെ ആത്മഹത്യാ കുറിപ്പ് അല്ല , മരണമൊഴി സമാപിക്കുന്നു

എന്ന്
ജീവിതത്തില്‍ എന്തെല്ലാമോ ആകാന്‍ ആഗ്രഹിച്ചു ഒന്നും ആകാന്‍ കഴിയാതെ പോയ
ഷിജു മോന്‍

Thursday, May 20, 2010


മടക്കയാത്ര

നട്ടുച്ച നേരത്ത് തേക്കടിയില്‍ നിന്ന് ടാക്സി ഓടിച്ചു വന്ന മഹിയുടെ മനസ്സില്‍ നൂറു ചിന്തകള്‍ ആയിരിന്നു . ഇരുട്ടും മുന്നേ ചാലകുടി ഏതാണ്ണം . അവിടെ നിന്ന് അടുത്ത കസ്ടമാരെയും കയറ്റി കൊണ്ട് കൊയംബതുര്‍ക്ക് പോകണം . അങ്ങനെ ഓടി കിട്ടുന്ന കാശു കൊടുത്തു വേണം വണ്ടിയുടെ ലോണ്‍ മുഴുവന്‍ അടച്ചു തീര്‍ത്തു വണ്ടി തന്റെ പേരില്‍ ആക്കാന്‍ . പക്ഷെ കാലത്തേ വന്നു കയറിയ തേക്കടി യാത്രയും കഴിഞ്ഞ മഹി നന്നേ ക്ഷീനിതനയിരിന്നു . ഏതെങ്കിലും ബാറില്‍ വണ്ടി നിര്‍ത്തി രണെണ്ണം അടിച്ചു കിടന്നുറങ്ങാന്‍ ഉള്ള ഒരു പ്രലോഭനവും മഹി യുടെ മനസ്സിനെ അല്ലട്ടി കൊണ്ടിരിന്നു .

വണ്ടി പീര്മാടെ അടുക്കരയപ്പോള്‍ ആണ് മഹി തന്റെ വാച്ചിലേക്ക് നോക്കിയത് . നേരം ഒന്നര മണി ആകുന്നു . താന്‍ ഊണ് കഴിച്ചിട്ടില്ല . വഴിയിരികള്‍ വല്ല ഹോട്ടല്‍ ഓ മറ്റോ ഉണ്ടോ എന്ന് നോക്കി കൊണ്ട് മഹി യാത്ര തുടര്‍ന്നു . ഈരേ ദൂരം കഴിയുന്നതിനു മുന്നേ റോഡരികില്‍ ഒരു ഇടത്തരം ഹോട്ടല്‍ കണ്ടു മഹി കാര്‍ അങ്ങോട്ട്‌ പാര്‍ക്ക്‌ ചെയ്തു ഹോട്ടല്‍ ഇലേക്ക് നടന്നു കയറി . ഒരു ടൂറിസ്റ്റ് ബസില്‍ നിന്ന് ഇറങ്ങിയ ഒരു കൂട്ടം കോളേജ് വിദ്യാര്‍ത്ഥികളും പിന്നെ കുറച്ചു നാട്ടുകാരും ടൌരിസ്ടുകളും എല്ലാം ആ ഹോട്ടലില്‍ ഭക്ഷണവും കാത്തു ഇര്പ്പുണ്ടായി ഐ ന്നു .


"ഇതാ ഇങ്ങോട്ട് ഇരുന്നോല്ല് " . കാശ് കൌന്റെരില്‍ ഇരുന്ന ആള്‍ അടുത്തുള്ള ഒഴിഞ്ഞ കസേര ചൂന്ന്ടി പറഞ്ഞപ്പോള്‍ മഹി അവിടെ തന്നെ ഇരുപ്പുരച്ചു . "ബാലാ ഡാ ഇവിടെ എന്താണെന്നു വെച്ചാല്‍ കൊടുക്ക്‌ " . മുതലാളിയുടെ ഈ ആജ്ഞ കേട്ട ബാലന്‍ ഭവ്യതയോടെ മഹിയുടെ മുന്നില്‍ വന്നു എന്താണ് വേണ്ടത് എന്ന് ചോദിച്ചു . "ഊണും മീന്‍ കറിയും " മറുപടി പറയാന്‍ മഹി ഒട്ടും താമസിപിച്ചതുമില്ല . തിരികെ പോകുന്ന ബാലനെ മഹി ഒന്ന് ശ്രദ്ധിച്ചു . ഏതാണ്ട് പതിനെട്ടു വയസു വരും പ്രായം . മെലിഞ്ഞു കറുത്ത ഒരു പയ്യന്‍ ഒരു പതിനാലു . വര്ഷം മുന്നേ എറണാകുളം മാര്‍ക്കറ്റില്‍ ജോല്യ്ക്ക് നിന്ന തന്റെ അതെ രൂപം , താനുമായുള്ള ബാലന്റെ സാദ്രിശ്ര്യം മഹി ശ്രദ്ധിക്കാതെ ഇരുന്നില്ല .



"ഇവിടെ കുറച്ചു കൂടെ വൃത്തിയുള്ള ഹോട്ടല്‍ ഉകള്‍ ഒന്നുമില്ലേ ?" ഖന ഗംഭീരമായ ശബ്ദം കേട്ട് മഹി തിരിഞ്ഞു നോക്കി . നല്ല ഒരു പണക്കാരന്‍ കണ്ടാല്‍ സായിപ്പിനെ പോലെ ഇരിക്കും , കൂടത്തില്‍ ഒരു സുന്ദരിയും ഭാര്യയോ കാമുകിയോ ആയിരക്കും . "ഇവിടെ ഈ ഹോട്ടല്‍ മാത്രം എഉല്ലു , വേറെ ഹോട്ടല്‍ ഉകള്‍ക്ക് ടൌണില്‍ പോണം " സായിപ്പിന്റെ ചോദ്യം ഇഷ്ടപെടതിരുന്ന മുതലാളിയുടെ മറുപടി കേട്ട് പിറുപിറുത്തു കൊണ്ട് മലയാളി സായിപ്പും കൂടെ വന്ന സുന്ദരിയും ഹോട്ടലില്‍ കയറി . മഹിയുടെ മുന്നില്‍ ഉള്ള കസേരയില്‍ അവര്‍ ഇടം പിടിച്ചു . എനിട്ട്‌ ബാലനെ നോക്കി "ദോ ഇവിടം ക്ലീന്‍ ചെയ് " എന്ന് ആജ്ഞാപിച്ചു . എനിട്ട്‌ കൂടെ ഇരുന്ന സുന്ദരിയോട്‌ റൊമേ , പാരിസ് മുതലായ നഗരങ്ങളിലെ ഹോട്ടല്‍ ഉകളിലെ വൃത്തിയും അധിത്യ മര്യാദയും പട്ടി പറഞ്ഞു കേള്പിക്കുണ്ടയിരിന്നു .

ഊണ് കഴിക്കുന്നതിന്റെ ഇടയില്‍ മഹി പരിസരം ഒക്കെ ഒന്ന് ശ്രദിച്ചു . ടൂര്‍ വന്ന കോളേജ് പിള്ളേര്‍ പാട്ട് കേട്ടും തമാശ പറഞ്ഞും ഉല്ലസിക്കുന്നു . പുറത്തു ഒരു പോലീസെ ജീപും കിടപ്പുണ്ടയിരിന്നു . പോലീസുകാരെ മഹി ക്ക് ഇപ്പോള്‍ പഴയ പോലെ ഭയം ഒന്നുമില്ല . പഴയ തൊഴില്‍ ഉപേക്ഷിച്ചു മാന്യമായി ജീവിക്കുന്ന താന്‍ ഇനി പോലീസുകാരെ ഭയക്കേണ്ട കാര്യം ഇല്ലെന്നു മഹി ക്ക് ബോധ്യം ഉണ്ടായിരിന്നു . ഒരു കണക്കിന് തനിക്കു ഈ പുതിയ ജീവിതം തന്നത് തന്നെ പോലീസെ കാരന്‍ ആയ ജൈളിലെ സൂപ്രണ്ട് ആണ് . അദ്ദേഹം ആണ് ഒരു NGO വഴി ടാക്സി ക്ക് ലോണ്‍ ശേരിപെടുതി തന്നതും , ഇനി ഒരിക്കലും പഴയ തൊഴിലിലെ ക്ക് മടങ്ങരുത് എന്നാ ഉപടെസവും തന്നതും . അതിന്റെ നന്ദി മഹി ക്ക് ഉണ്ടായിരിന്നു താനും . മനസമാധനടോടെ അധ്വാനിച്ചു ജീവിക്കാന്‍ കഴിയുക എന്നത് തന്നെയാണ് സുഖകരമായ കാര്യം . ഭൂത കാല ചിന്തകളില്‍ നിന്ന് മഹി വര്‍ത്തമാനത്തിലേക്ക്‌ വന്നപ്പോള്‍ കണ്ടത് സായിപ്പു ക്ഷോഭത്തോടെ ബാലനെ വഴക്ക് പറയുന്നതയിരിന്നു . തനിക്കു മുന്നില്‍ ഉള്ള ഭക്ഷണത്തില്‍ എന്തോ നാരു കിടന്നതാണ് സായിപ്പിനെ രോഷകുലന്‍ ആക്കിയത് . ഈ വൃത്തികെട്ട ഹോട്ടല്‍ നു എതിരെ കംപ്ലൈന്റ്റ്‌ കൊടുക്കും എന്ന് സായിപ്പു ആക്രോശിച്ചു കൊണ്ടിരിന്നു . ബെയറര്‍
തന്റെ ഓര്‍ഡര്‍ എടുക്കാന്‍ വൈകി എന്നും കുറെ നേരം കാത്തിരുന്നിട്ടാണ് തനിക്കു ഭക്ഷണം കിട്ടിയതും എന്നും പറഞ്ഞു ഒക്കെ സായിപ്പു തന്റെ രോഷം പ്രകടിപിക്കുക ആയിരിന്നു . "ചുമ്മാതല്ല ഈ നാട് നന്നകാതെ , ഒരുത്തനും ഇവിടെ ചെയുന്ന ജോലിയോട് ആത്മാര്‍ത്ഥത ഇല്ല . ഈ ചെക്കനെ കണ്ടില്ലേ ആളുകള്‍ക്ക് ഭക്ഷണം കൊടുക്കുന്നവന്‍ ആണെന്ന ബോധം പോലുമില്ലാതെ വൃതിയില്ലാതെ നടക്കുന്നു " . മുതലാളി സായിപ്പിനെ പറഞ്ഞു ആശ്വസിപ്പിക്കാന്‍ ശ്രമിക്കുണ്ടയിരിന്നു എങ്കിലും സായിപ്പിന് വഴങ്ങാന്‍ ലവലേശം ഭാവം ഇല്ലായിരിന്നു . " Bill കൊണ്ട് വാ .. ഇനി എന്താ ചെയ്യേണ്ടത് എന്നെനിക്കറിയാം " എന്നായിരിന്നു ഉറച്ച തീരുമാനം

ഊണ് കഴിഞ്ഞ മഹി കൈ കഴുകാനായി wash basine ഇലേക്ക് നടന്നു , പക്ഷെ വഴി മുഴുവന്‍ ബ്ലോക്ക്‌ ചെയ്ത സായിപ്പു ഈ നാടിന്റെയും നാട്ടുകാരുടെയും പോരായ്മകളെ കുറിച്ച് സവിസ്തരം പ്രസങ്ങിക്കുക ആയിരിന്നു . ഇതിനിടയില്‍ ലേശം വഴി ചോദിച്ച മഹിയെ സായിപ്പു ഇഷ്ടപെടാത്ത രീതിയില്‍ നോക്കി . ' ഈ നാട് രക്ഷപെടാന്‍ ഉള്ള വഴി തന്നെ പോലൊരു മഹാന്‍ പറഞ്ഞു കൊടുക്കുമ്പോള്‍ അത് ശ്രദ്ധിച്ചു മനസിലാക്കാന്‍ ഉള്ള മനസ് പോലും ഇവിടെ ഉള്ള കണ്ട്രി കള്‍ക്ക് ഇല്ല ' എന്നായിരിന്നു ആ നോട്ടത്തിന്റെ അര്‍ഥം . അത് ഗൌനിക്കാതെ തന്നെ മഹി കൈ കഴുകന്‍ പോയി . തിരിച്ചു വന്നപ്പോള്‍ സായിപ്പു വീണ്ടും വഴി ബ്ലോക്ക്‌ ചെയ്തു പ്രസങ്ങിക്കുക ആയീര്ന്നു . അരിശം വന്ന മഹി സായിപ്പിനെ ഇടുപ്പില്‍ പിടിച്ചു ലേശം ഒന്ന് തള്ളി നീകിയിട്ടു ഇറങ്ങി കൌന്റെരിലേക്ക് നടന്നു സായിപ്പിന്റെ പ്രതികരണം ശ്രദ്ധിക്കാതെ തന്നെ .

കൌന്റെരില്‍ എത്തിയ മഹി പണം കൊടുക്കാന്‍ നിന്നപ്പോള്‍ അകത്തു നിന്ന് വീണ്ടും സായിപ്പിന്റെ ഒച്ച "എന്റെ purse കാണുന്നില്ല .... ഞാന്‍ അത് എടുക്കാന്‍ മറന്നു എന്ന് തോന്നുന്നു " ഇത്ര നേരം കേട്ട ക്ഷോഭം ആയിരിന്നില്ല അപ്പോള്‍ സായിപ്പിന്റെ ശബാദത്തിനു ഒരു തരം അപേക്ഷ ആയിരിന്നു . ഇത്ര നേരം സിംഹത്തെ പോലെ ഗര്‍ജിച്ച സായിപ്പിന്റെ ഒച്ചയിലെ ദൈന്യത കേട്ടപ്പോള്‍ തെക്കദിയില് നിന്ന കോളേജ് പിള്ളേര്‍ ഒക്കെ ഓരോ കമന്റ്സ് പാസ്‌ ആക്കാന്‍ തുടങ്ങി .."കാശു ഇല്ലെങ്കില്‍ പറഞ്ഞാല്‍ പോരെ അതിനു ഈ ഷോ ഒക്കെ വേണോ " എന്നും മറ്റും ചോദിച്ചു കൊണ്ട് . ഹോട്ടലില്‍ ഉണ്ടായിരിന്ന അന്തരീക്ഷം ഒന്ന് തനുക്കകയും എല്ലാവരുടെയും മുകത് ഒരു പരിഹാസ ചിരി വിടരുകയും ചെയ്തു . എന്തായാലും മഹി സായിപ്പിനെ പരിഹസിക്കാന്‍ നിന്നില്ല . ചലകുടിയില്‍ എത്തി അടുത്ത ഓട്ടം ഉള്ളത് കൊണ്ട് കാശുകൊടുത്തു ഉടനെ തന്നെ ഹോട്ടലില്‍ നിന്നിറങ്ങി യാത്ര തുടര്‍ന്നു , സായിപ്പിനെയും ബാലനെയും ഹോട്ടല്‍ മുതലാളിയെയും മറന്നു കൊണ്ട് .

കുറെ ദൂരം കഴിഞ്ഞപ്പോള്‍ വിജനമായ ഒരു വഴിയില്‍ മഹി വണ്ടി വലതു വശം ചേര്‍ത്ത് വീണ്ടും നിര്‍ത്തി . പുറത്തിറങ്ങി അവിടുള്ള കൊക്കയിലേക്ക് തന്നെ രണ്ടു നിമിഷം നോക്കി നിന്ന് . ആ തണുത്ത കാലാവസ്ഥയും സുന്ദരമായ പ്രകൃതിയും ഒരു നിമിഷം അവനെ ഭ്രാമിപിച്ചു . അവന്‍ പോക്കറ്റില്‍ കയ്യിട്ടു ഒരു പേഴ്സ് പുറത്തെടുത്തു നോക്കി . അതില്‍ ഏതാനും 1000 ത്തിന്റെയും 500 ഇന്റെയും നോട്ടുകള്‍ , വലതു കള്ളിയില്‍ ആയി കുറെ ATM കാര്‍ഡുകള്‍ , ഇടതു കള്ളിയില്‍ സായിപ്പിന്റെ ഒരു ഫോട്ടോ യും .ആ പേഴ്സ് അവന്‍ കൊക്കയിലേക്ക് വീശി , പക്ഷെ എറിയുന്നതിന് മുന്നേ തന്നെ കൈ പിന്‍വലിച്ചു . ഒരു നിമിഷം ശങ്കിച്ച മഹി ആ പണം തന്റെ പോക്കറ്റില്‍ എടുത്തിട്ട് . എന്നിട്ട് purse മാത്രം കൊക്കയിലേക്ക് എറിഞ്ഞു . തിരികെ വണ്ടിയില്‍ കയറി സ്റ്റാര്‍ട്ട്‌ ആക്കിയപ്പോള്‍ ഒരു കാര്യം മഹി തീരുമാനിചിരിന്നു . ചാലകുടി കാരന്‍ വേറെ ടാക്സി വിളിച്ചു പോകട്ടെ . താന്‍ ഏതെങ്കിലും ബാറില്‍ ചെന്ന് അല്പം ബ്രാണ്ടിയും കുടിച്ചു ഒന്ന് വിശ്രമിക്കാന്‍ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത് , ഇപ്പോള്‍ കയ്യില്‍ കാശും ഉണ്ടെല്ലോ.

പിന്നീടു മഹി തന്റെ മടക്കയാത്ര അരംഭിക്കുകയയിരിന്നു .