മടക്കയാത്ര
നട്ടുച്ച നേരത്ത് തേക്കടിയില്‍ നിന്ന് ടാക്സി ഓടിച്ചു വന്ന മഹിയുടെ മനസ്സില്‍ നൂറു ചിന്തകള്‍ ആയിരിന്നു . ഇരുട്ടും മുന്നേ ചാലകുടി ഏതാണ്ണം . അവിടെ നിന്ന് അടുത്ത കസ്ടമാരെയും കയറ്റി കൊണ്ട് കൊയംബതുര്‍ക്ക് പോകണം . അങ്ങനെ ഓടി കിട്ടുന്ന കാശു കൊടുത്തു വേണം വണ്ടിയുടെ ലോണ്‍ മുഴുവന്‍ അടച്ചു തീര്‍ത്തു വണ്ടി തന്റെ പേരില്‍ ആക്കാന്‍ . പക്ഷെ കാലത്തേ വന്നു കയറിയ തേക്കടി യാത്രയും കഴിഞ്ഞ മഹി നന്നേ ക്ഷീനിതനയിരിന്നു . ഏതെങ്കിലും ബാറില്‍ വണ്ടി നിര്‍ത്തി രണെണ്ണം അടിച്ചു കിടന്നുറങ്ങാന്‍ ഉള്ള ഒരു പ്രലോഭനവും മഹി യുടെ മനസ്സിനെ അല്ലട്ടി കൊണ്ടിരിന്നു .
വണ്ടി പീര്മാടെ അടുക്കരയപ്പോള്‍ ആണ് മഹി തന്റെ വാച്ചിലേക്ക് നോക്കിയത് . നേരം ഒന്നര മണി ആകുന്നു . താന്‍ ഊണ് കഴിച്ചിട്ടില്ല . വഴിയിരികള്‍ വല്ല ഹോട്ടല്‍ ഓ മറ്റോ ഉണ്ടോ എന്ന് നോക്കി കൊണ്ട് മഹി യാത്ര തുടര്‍ന്നു . ഈരേ ദൂരം കഴിയുന്നതിനു മുന്നേ റോഡരികില്‍ ഒരു ഇടത്തരം ഹോട്ടല്‍ കണ്ടു മഹി കാര്‍ അങ്ങോട്ട് പാര്‍ക്ക് ചെയ്തു ഹോട്ടല്‍ ഇലേക്ക് നടന്നു കയറി . ഒരു ടൂറിസ്റ്റ് ബസില്‍ നിന്ന് ഇറങ്ങിയ ഒരു കൂട്ടം കോളേജ് വിദ്യാര്‍ത്ഥികളും പിന്നെ കുറച്ചു നാട്ടുകാരും ടൌരിസ്ടുകളും എല്ലാം ആ ഹോട്ടലില്‍ ഭക്ഷണവും കാത്തു ഇര്പ്പുണ്ടായി ഐ ന്നു .
"ഇതാ ഇങ്ങോട്ട് ഇരുന്നോല്ല് " . കാശ് കൌന്റെരില്‍ ഇരുന്ന ആള്‍ അടുത്തുള്ള ഒഴിഞ്ഞ കസേര ചൂന്ന്ടി പറഞ്ഞപ്പോള്‍ മഹി അവിടെ തന്നെ ഇരുപ്പുരച്ചു . "ബാലാ ഡാ ഇവിടെ എന്താണെന്നു വെച്ചാല്‍ കൊടുക്ക് " . മുതലാളിയുടെ ഈ ആജ്ഞ കേട്ട ബാലന്‍ ഭവ്യതയോടെ മഹിയുടെ മുന്നില്‍ വന്നു എന്താണ് വേണ്ടത് എന്ന് ചോദിച്ചു . "ഊണും മീന്‍ കറിയും " മറുപടി പറയാന്‍ മഹി ഒട്ടും താമസിപിച്ചതുമില്ല . തിരികെ പോകുന്ന ബാലനെ മഹി ഒന്ന് ശ്രദ്ധിച്ചു . ഏതാണ്ട് പതിനെട്ടു വയസു വരും പ്രായം . മെലിഞ്ഞു കറുത്ത ഒരു പയ്യന്‍ ഒരു പതിനാലു . വര്ഷം മുന്നേ എറണാകുളം മാര്‍ക്കറ്റില്‍ ജോല്യ്ക്ക് നിന്ന തന്റെ അതെ രൂപം , താനുമായുള്ള ബാലന്റെ സാദ്രിശ്ര്യം മഹി ശ്രദ്ധിക്കാതെ ഇരുന്നില്ല .
"ഇവിടെ കുറച്ചു കൂടെ വൃത്തിയുള്ള ഹോട്ടല്‍ ഉകള്‍ ഒന്നുമില്ലേ ?" ഖന ഗംഭീരമായ ശബ്ദം കേട്ട് മഹി തിരിഞ്ഞു നോക്കി . നല്ല ഒരു പണക്കാരന്‍ കണ്ടാല്‍ സായിപ്പിനെ പോലെ ഇരിക്കും , കൂടത്തില്‍ ഒരു സുന്ദരിയും ഭാര്യയോ കാമുകിയോ ആയിരക്കും . "ഇവിടെ ഈ ഹോട്ടല്‍ മാത്രം എഉല്ലു , വേറെ ഹോട്ടല്‍ ഉകള്‍ക്ക് ടൌണില്‍ പോണം " സായിപ്പിന്റെ ചോദ്യം ഇഷ്ടപെടതിരുന്ന മുതലാളിയുടെ മറുപടി കേട്ട് പിറുപിറുത്തു കൊണ്ട് മലയാളി സായിപ്പും കൂടെ വന്ന സുന്ദരിയും ഹോട്ടലില്‍ കയറി . മഹിയുടെ മുന്നില്‍ ഉള്ള കസേരയില്‍ അവര്‍ ഇടം പിടിച്ചു . എനിട്ട് ബാലനെ നോക്കി "ദോ ഇവിടം ക്ലീന്‍ ചെയ് " എന്ന് ആജ്ഞാപിച്ചു . എനിട്ട് കൂടെ ഇരുന്ന സുന്ദരിയോട് റൊമേ , പാരിസ് മുതലായ നഗരങ്ങളിലെ ഹോട്ടല്‍ ഉകളിലെ വൃത്തിയും അധിത്യ മര്യാദയും പട്ടി പറഞ്ഞു കേള്പിക്കുണ്ടയിരിന്നു .
ഊണ് കഴിക്കുന്നതിന്റെ ഇടയില്‍ മഹി പരിസരം ഒക്കെ ഒന്ന് ശ്രദിച്ചു . ടൂര്‍ വന്ന കോളേജ് പിള്ളേര്‍ പാട്ട് കേട്ടും തമാശ പറഞ്ഞും ഉല്ലസിക്കുന്നു . പുറത്തു ഒരു പോലീസെ ജീപും കിടപ്പുണ്ടയിരിന്നു . പോലീസുകാരെ മഹി ക്ക് ഇപ്പോള്‍ പഴയ പോലെ ഭയം ഒന്നുമില്ല . പഴയ തൊഴില്‍ ഉപേക്ഷിച്ചു മാന്യമായി ജീവിക്കുന്ന താന്‍ ഇനി പോലീസുകാരെ ഭയക്കേണ്ട കാര്യം ഇല്ലെന്നു മഹി ക്ക് ബോധ്യം ഉണ്ടായിരിന്നു . ഒരു കണക്കിന് തനിക്കു ഈ പുതിയ ജീവിതം തന്നത് തന്നെ പോലീസെ കാരന്‍ ആയ ജൈളിലെ സൂപ്രണ്ട് ആണ് . അദ്ദേഹം ആണ് ഒരു NGO വഴി ടാക്സി ക്ക് ലോണ്‍ ശേരിപെടുതി തന്നതും , ഇനി ഒരിക്കലും പഴയ തൊഴിലിലെ ക്ക് മടങ്ങരുത് എന്നാ ഉപടെസവും തന്നതും . അതിന്റെ നന്ദി മഹി ക്ക് ഉണ്ടായിരിന്നു താനും . മനസമാധനടോടെ അധ്വാനിച്ചു ജീവിക്കാന്‍ കഴിയുക എന്നത് തന്നെയാണ് സുഖകരമായ കാര്യം . ഭൂത കാല ചിന്തകളില്‍ നിന്ന് മഹി വര്‍ത്തമാനത്തിലേക്ക് വന്നപ്പോള്‍ കണ്ടത് സായിപ്പു ക്ഷോഭത്തോടെ ബാലനെ വഴക്ക് പറയുന്നതയിരിന്നു . തനിക്കു മുന്നില്‍ ഉള്ള ഭക്ഷണത്തില്‍ എന്തോ നാരു കിടന്നതാണ് സായിപ്പിനെ രോഷകുലന്‍ ആക്കിയത് . ഈ വൃത്തികെട്ട ഹോട്ടല്‍ നു എതിരെ കംപ്ലൈന്റ്റ് കൊടുക്കും എന്ന് സായിപ്പു ആക്രോശിച്ചു കൊണ്ടിരിന്നു . ബെയറര്‍
തന്റെ ഓര്‍ഡര്‍ എടുക്കാന്‍ വൈകി എന്നും കുറെ നേരം കാത്തിരുന്നിട്ടാണ് തനിക്കു ഭക്ഷണം കിട്ടിയതും എന്നും പറഞ്ഞു ഒക്കെ സായിപ്പു തന്റെ രോഷം പ്രകടിപിക്കുക ആയിരിന്നു . "ചുമ്മാതല്ല ഈ നാട് നന്നകാതെ , ഒരുത്തനും ഇവിടെ ചെയുന്ന ജോലിയോട് ആത്മാര്‍ത്ഥത ഇല്ല . ഈ ചെക്കനെ കണ്ടില്ലേ ആളുകള്‍ക്ക് ഭക്ഷണം കൊടുക്കുന്നവന്‍ ആണെന്ന ബോധം പോലുമില്ലാതെ വൃതിയില്ലാതെ നടക്കുന്നു " . മുതലാളി സായിപ്പിനെ പറഞ്ഞു ആശ്വസിപ്പിക്കാന്‍ ശ്രമിക്കുണ്ടയിരിന്നു എങ്കിലും സായിപ്പിന് വഴങ്ങാന്‍ ലവലേശം ഭാവം ഇല്ലായിരിന്നു . " Bill കൊണ്ട് വാ .. ഇനി എന്താ ചെയ്യേണ്ടത് എന്നെനിക്കറിയാം " എന്നായിരിന്നു ഉറച്ച തീരുമാനം
ഊണ് കഴിഞ്ഞ മഹി കൈ കഴുകാനായി wash basine ഇലേക്ക് നടന്നു , പക്ഷെ വഴി മുഴുവന്‍ ബ്ലോക്ക് ചെയ്ത സായിപ്പു ഈ നാടിന്റെയും നാട്ടുകാരുടെയും പോരായ്മകളെ കുറിച്ച് സവിസ്തരം പ്രസങ്ങിക്കുക ആയിരിന്നു . ഇതിനിടയില്‍ ലേശം വഴി ചോദിച്ച മഹിയെ സായിപ്പു ഇഷ്ടപെടാത്ത രീതിയില്‍ നോക്കി . ' ഈ നാട് രക്ഷപെടാന്‍ ഉള്ള വഴി തന്നെ പോലൊരു മഹാന്‍ പറഞ്ഞു കൊടുക്കുമ്പോള്‍ അത് ശ്രദ്ധിച്ചു മനസിലാക്കാന്‍ ഉള്ള മനസ് പോലും ഇവിടെ ഉള്ള കണ്ട്രി കള്‍ക്ക് ഇല്ല ' എന്നായിരിന്നു ആ നോട്ടത്തിന്റെ അര്‍ഥം . അത് ഗൌനിക്കാതെ തന്നെ മഹി കൈ കഴുകന്‍ പോയി . തിരിച്ചു വന്നപ്പോള്‍ സായിപ്പു വീണ്ടും വഴി ബ്ലോക്ക് ചെയ്തു പ്രസങ്ങിക്കുക ആയീര്ന്നു . അരിശം വന്ന മഹി സായിപ്പിനെ ഇടുപ്പില്‍ പിടിച്ചു ലേശം ഒന്ന് തള്ളി നീകിയിട്ടു ഇറങ്ങി കൌന്റെരിലേക്ക് നടന്നു സായിപ്പിന്റെ പ്രതികരണം ശ്രദ്ധിക്കാതെ തന്നെ .
കൌന്റെരില്‍ എത്തിയ മഹി പണം കൊടുക്കാന്‍ നിന്നപ്പോള്‍ അകത്തു നിന്ന് വീണ്ടും സായിപ്പിന്റെ ഒച്ച "എന്റെ purse കാണുന്നില്ല .... ഞാന്‍ അത് എടുക്കാന്‍ മറന്നു എന്ന് തോന്നുന്നു " ഇത്ര നേരം കേട്ട ക്ഷോഭം ആയിരിന്നില്ല അപ്പോള്‍ സായിപ്പിന്റെ ശബാദത്തിനു ഒരു തരം അപേക്ഷ ആയിരിന്നു . ഇത്ര നേരം സിംഹത്തെ പോലെ ഗര്‍ജിച്ച സായിപ്പിന്റെ ഒച്ചയിലെ ദൈന്യത കേട്ടപ്പോള്‍ തെക്കദിയില് നിന്ന കോളേജ് പിള്ളേര്‍ ഒക്കെ ഓരോ കമന്റ്സ് പാസ് ആക്കാന്‍ തുടങ്ങി .."കാശു ഇല്ലെങ്കില്‍ പറഞ്ഞാല്‍ പോരെ അതിനു ഈ ഷോ ഒക്കെ വേണോ " എന്നും മറ്റും ചോദിച്ചു കൊണ്ട് . ഹോട്ടലില്‍ ഉണ്ടായിരിന്ന അന്തരീക്ഷം ഒന്ന് തനുക്കകയും എല്ലാവരുടെയും മുകത് ഒരു പരിഹാസ ചിരി വിടരുകയും ചെയ്തു . എന്തായാലും മഹി സായിപ്പിനെ പരിഹസിക്കാന്‍ നിന്നില്ല . ചലകുടിയില്‍ എത്തി അടുത്ത ഓട്ടം ഉള്ളത് കൊണ്ട് കാശുകൊടുത്തു ഉടനെ തന്നെ ഹോട്ടലില്‍ നിന്നിറങ്ങി യാത്ര തുടര്‍ന്നു , സായിപ്പിനെയും ബാലനെയും ഹോട്ടല്‍ മുതലാളിയെയും മറന്നു കൊണ്ട് .
കുറെ ദൂരം കഴിഞ്ഞപ്പോള്‍ വിജനമായ ഒരു വഴിയില്‍ മഹി വണ്ടി വലതു വശം ചേര്‍ത്ത് വീണ്ടും നിര്‍ത്തി . പുറത്തിറങ്ങി അവിടുള്ള കൊക്കയിലേക്ക് തന്നെ രണ്ടു നിമിഷം നോക്കി നിന്ന് . ആ തണുത്ത കാലാവസ്ഥയും സുന്ദരമായ പ്രകൃതിയും ഒരു നിമിഷം അവനെ ഭ്രാമിപിച്ചു . അവന്‍ പോക്കറ്റില്‍ കയ്യിട്ടു ഒരു പേഴ്സ് പുറത്തെടുത്തു നോക്കി . അതില്‍ ഏതാനും 1000 ത്തിന്റെയും 500 ഇന്റെയും നോട്ടുകള്‍ , വലതു കള്ളിയില്‍ ആയി കുറെ ATM കാര്‍ഡുകള്‍ , ഇടതു കള്ളിയില്‍ സായിപ്പിന്റെ ഒരു ഫോട്ടോ യും .ആ പേഴ്സ് അവന്‍ കൊക്കയിലേക്ക് വീശി , പക്ഷെ എറിയുന്നതിന് മുന്നേ തന്നെ കൈ പിന്‍വലിച്ചു . ഒരു നിമിഷം ശങ്കിച്ച മഹി ആ പണം തന്റെ പോക്കറ്റില്‍ എടുത്തിട്ട് . എന്നിട്ട് purse മാത്രം കൊക്കയിലേക്ക് എറിഞ്ഞു . തിരികെ വണ്ടിയില്‍ കയറി സ്റ്റാര്‍ട്ട് ആക്കിയപ്പോള്‍ ഒരു കാര്യം മഹി തീരുമാനിചിരിന്നു . ചാലകുടി കാരന്‍ വേറെ ടാക്സി വിളിച്ചു പോകട്ടെ . താന്‍ ഏതെങ്കിലും ബാറില്‍ ചെന്ന് അല്പം ബ്രാണ്ടിയും കുടിച്ചു ഒന്ന് വിശ്രമിക്കാന്‍ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത് , ഇപ്പോള്‍ കയ്യില്‍ കാശും ഉണ്ടെല്ലോ.
പിന്നീടു മഹി തന്റെ മടക്കയാത്ര അരംഭിക്കുകയയിരിന്നു .